പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

2020-09-01 5


No Side Effects For India's Covaxin In The First Phase Of Human Clinical Tria
പുതിയ കൊവിഡ് കേസുകളുടെ കാര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളെയൊക്കെ പിന്തളളിയുളള ഇന്ത്യയുടെ കുതിപ്പ് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ ആയ കൊവാക്സിന് വേണ്ടി ആളുകള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൊവാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യരിലുളള രണ്ടാം ഘട്ട പരീക്ഷണത്തിലേക്കാണ് കൊവാക്സിന്‍ കടക്കാനൊരുങ്ങുന്നത്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുമെന്ന് കൊവാക്സിന്‍ പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയ ഡോക്ടര്‍ ഇ വെങ്കട്ട റാവു വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, SUM ആശുപത്രി എന്നിവിടങ്ങളിലായാണ് കൊവാക്സിന്‍ പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്നത്

Videos similaires